പത്തനാപുരം: കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുണ്ടയം ആലവിള നസീബ് മൻസിൽ നാസർ -ഉബൈദ ദമ്പതികളുടെ മകൻ നസീബി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിടവൂർ പട്ടാഴി റോഡിൽ തണ്ടാൻ കടവ് പാലത്തിനു സമീപം കല്ലട ആറിനോട് ചേർന്ന തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി മുതൽ നസീബിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പത്തനാപുരം പൊലീസിൽ പരാതി നല്‍കിയിരുന്നു. കൂടാതെ നസീബിന്റെ ഇരുചക്ര വാഹനം പഴഞ്ഞിക്കടവ് തോടിന് സമീപം പാലത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് പത്തനാപുരം പോലീസും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും ബന്ധുക്കളും നാട്ടുകാരും ചേർന്ന് തോട്ടിലും, കല്ലട ആറ്റിലും തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : വഴിയാത്രക്കാർക്ക് നേരെ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്
പഴഞ്ഞിക്കടവ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണോ അറിയാതെ വീണതാണോ എന്ന് വ്യക്തമല്ല. പാലത്തില്‍ ഉപേക്ഷിച്ച വാഹനത്തില്‍ നിന്ന് താക്കോലും ഹെല്‍മറ്റും കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
മൃതശരീരം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നസ്ന ഏക സഹോദരിയാണ്.
Post Your Comments