Latest NewsKeralaCinemaMollywoodNewsEntertainment

പിണറായി ഓരോന്ന് ചെയ്യുന്നത് ലോക്കൽ കമ്മിറ്റി മെമ്പർ ആണോ എന്ന് നോക്കിയല്ല: മുഖ്യമന്ത്രിയെ പുകഴ്ത്തി മല്ലിക സുകുമാരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടി മല്ലിക സുകുമാരൻ. ലോക്കൽ കമ്മിറ്റി മെമ്പർ ആണോ എന്ന് നോക്കിയല്ല മുഖ്യമന്ത്രി ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് മല്ലിക സുകുമാരൻ കാൻ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയെ പോലെയായിരിക്കണം നേതാക്കളെന്നും താരം പറഞ്ഞു.

’25 കൊല്ലത്തോളം കോൺഗ്രസിന് വോട്ട് കൊടുത്തയാളാണ് ഞാൻ. എന്നാൽ ഇപ്പോൾ സ്ഥാനാർതഥിയെ നോക്കിയാണ് വോട്ട് ചെയ്യാറുള്ളത്. കേരളം ഭരിക്കുന്ന പിണറായി വിജയനെ വളരെ നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുകയാണ്. അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞാല്‍ അതന്വേഷിക്കും. അത് സത്യമാണോയെന്ന് നോക്കും. അല്ലാതെ ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം കാര്യം ചെയ്യുന്നത്. അങ്ങനെയായിരിക്കണം നേതാക്കള്‍. അച്ഛന്‍ പറഞ്ഞാണ് കോണ്‍ഗ്രസിനെക്കുറിച്ചുള്ള അറിവ്. ഗാന്ധിജി മുതലുള്ള നേതാക്കളെക്കുറിച്ചെല്ലാം അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. അത് കേട്ട് കേട്ട് 25 കൊല്ലം മുടങ്ങാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്യുന്ന ആളാണ്,’ മല്ലിക പറയുന്നു.

തെരഞ്ഞെടുപ്പിന്റെ സമയത്ത് പൈപ്പ് മാറ്റിവെക്കാം പാലം വരും എന്നൊക്കെ പറഞ്ഞ് പലരും വോട്ട് ചോദിച്ച് വരുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ആരും അങ്ങോട്ട് തിരിഞ്ഞുനോക്കില്ലെന്നും താരം പറയുന്നു. അങ്ങനെയുള്ള കുറെ നേതാക്കന്‍മാരുണ്ടെന്നും നേതാക്കന്‍മാരും അണികളുമൊക്കെ ഇടക്ക് ഈ പ്രസ്ഥാനമുണ്ടാക്കിയവരെയൊക്കെ ഓര്‍ക്കുന്നത് നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button