YouthLatest NewsNewsMenWomenLife StyleHealth & Fitness

അതിരാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെറുംവയറ്റില്‍ വെള്ളം കുടിക്കൂ : ഒട്ടേറെ ​ഗുണങ്ങളുണ്ട്

പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ എന്ന കാര്യത്തിൽ പലര്‍ക്കും സംശയങ്ങളുണ്ട്

അതിരാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ എന്ന കാര്യത്തിൽ പലര്‍ക്കും സംശയങ്ങളുണ്ട്.

എന്നാല്‍, അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണെന്ന് പഠനങ്ങൾ പറയുന്നു. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് പതിവാക്കുന്നത് നല്ലതാണ്.

Read Also : ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു : ഭർത്താവ് പിടിയിൽ

വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറംതള്ളുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button