Latest NewsKeralaNews

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ കാർഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: സൈ​ജു ല​ഹ​രി​ക്ക് അ​ടി​മ, പാ​ര്‍​ട്ടി​യി​ല്‍ എം​ഡി​എം​എ വി​ത​ര​ണം ചെ​യ്തു: ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം

‘പുതിയ മാതൃകയിലുള്ള ആധാർ സൈസ് റേഷൻ കാർഡുകൾ പ്രിന്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കാർഡ് പ്രിന്റെടുക്കാൻ കഴിയുന്ന സൗകര്യമുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് അതും ആശ്രയിക്കാം. ഈ സൗകര്യം അപകടമുണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന്’ അദ്ദേഹം വ്യക്തമാക്കി.

ഒന്നിലധികം പകർപ്പ് എടുത്താലും ഒരു കാർഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഭക്ഷ്യഭദ്രതാ നിയമത്തിന് അനുസരിച്ചാണ് ഈ സൗകര്യം നൽകിയിട്ടുള്ളതെന്നും പൊതുവിതരണ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം സൗകര്യം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: യുഎഇയിൽ പുതിയ സൈബർ ക്രൈം നിയമം: വിദേശ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിന് 500,000 ദിർഹം വരെ പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button