കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി അന്വേഷണസംഘം. പ്രതി ലഹരിക്ക് അടിമയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. സൈജുവിന്റെ സുഹൃത്തുക്കളുമായുള്ള ചാറ്റിൽ ഇയാളുടെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തി.
സൈജു കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവച്ചതിനെകുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പോലീസ് പറയുന്നു. ഇയാളെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും എംഡിഎംഎയാണിതെന്നും സൈജു സമ്മതിച്ചതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
Post Your Comments