Latest NewsCinemaMollywoodNewsIndiaEntertainmentMovie Gossips

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’: റീലിസിന് അവധിപ്രഖ്യാപിച്ച് കമ്പനി, ജീവനക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കി എംഡി

ചെന്നൈ: പ്രിയദർശൻ സംവിധാനം മോഹൻലാല്‍ നായകനാകുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ വ്യാഴാഴ്ച റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് വൻ വരവേല്‍പ്പ് നല്‍കാനായി ആരാധകര്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.ഇപോഴിതാ മോഹൻലാല്‍ ചിത്രം കാണാൻ ജീവനക്കാര്‍ക്ക് അവധി നല്‍കിയെന്ന് അറിയിക്കുകയാണ് ചെന്നൈയിലെ ടെലി കോളിംഗ് കമ്പനിയായ പികെ ബിസിനസ് സൊല്യൂഷൻ എന്ന സ്ഥാപനം.

പത്ത് ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. എല്ലാവരും ചിത്രം കാണാൻ പോകുന്നതിനാല്‍ കമ്പനിക്ക് മൊത്തം അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പികെ ബിസിനസ് സൊല്യൂഷൻ എംഡി അഖില്‍ പരമേശ്വരൻ കൗടല്യ വ്യക്തമാക്കി. കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും ചിത്രം കാണുന്നതിനായി തിയറ്ററുകളില്‍ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്നും അഖില്‍ പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവം: ക്രൈം നന്ദകുമാര്‍ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റില്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐവി ശശിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button