PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടി ശിശുമരണം : പ്രതികാര നടപടിയുമായി ആശുപത്രി, മാധ്യമങ്ങളോട് പ്രതികരിച്ച‌ ഓഫീസറെ പുറത്താക്കാന്‍ തീരുമാനം

കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെയാണ് പുറത്താക്കാനൊരുങ്ങുന്നത്

പാലക്കാട് : അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറെ പുറത്താക്കാൻ തീരുമാനവുമായി കോട്ടത്തറ ആശുപത്രി. കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെയാണ് പുറത്താക്കാനൊരുങ്ങുന്നത്. പുറത്താക്കല്‍ ഉത്തരവ് ഇന്ന് ഇറങ്ങും. ആശുപത്രി മാനേജ്‌മെന്റിന്റേതാണ് തീരുമാനം.

ഇ എം എസ് ആശുപത്രിക്ക് റഫറല്‍ ചികിത്സക്കായി 12 കോടി അനുവദിച്ചിരുന്നുവെന്ന് ചന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ ചന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തോട്ടിൽ ക​ണ്ടെ​ത്തി‌‌

വിശദീകരണം നല്‍കാന്‍ 24 മണിക്കൂര്‍ സമയം ആണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇത് അവസാനിക്കുന്നതിന് മുമ്പേ തന്നെ അടിയന്തര യോഗം ചേര്‍ന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button