KottayamLatest NewsKeralaNattuvarthaNews

മെ​ഡി​ക്ക​ല്‍ കോ​ള​ജിന്റെ മുന്നില്‍ നിന്ന് ഓ​ട്ടോ മോഷ്​ടിച്ച കേസ് : മൂ​ന്നു​പേ​ര്‍ അറസ്റ്റിൽ

മാ​താ​വി​ന് അ​ര്‍​ബു​ദ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ തി​ട​നാ​ട് ചേ​റ്റു​തോ​ട് സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണന്റെ ഓ​ട്ടോ​യാ​ണ് മോ​ഷ​ണം പോ​യ​ത്

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ര്‍​ബു​ദ വാ​ര്‍ഡിന്റെ മു​ന്നി​ല്‍ നി​ന്ന്​ ഓ​ട്ടോ മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അറസ്റ്റില്‍. മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പ​ള്ളി സ്വ​ദേ​ശി​യും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​യു​മാ​യ ക​ഴ​പ്പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ കെ.​കെ. ഷാ​ജി (43), മു​ള​വൂ​ര്‍ മു​ങ്ങ​ച്ചാ​ല്‍ സ്കൂ​ളും​പ​ടി ഭാ​ഗ​ത്ത് സ​ജീ​വ്, വാ​ള​കം സി.​ടി.​സി ഭാ​ഗ​ത്ത് തേ​വ​ര്‍മ​ഠ​ത്തി​ല്‍ ടി.​എ​സ്. അ​നി​ല്‍ എ​ന്നി​വ​രെ​യാ​ണ് പൊലീസ്​ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടാ​ഴ്ച മു​മ്പാണ് കേസിനാസ്പദമായ സംഭവം. മാ​താ​വി​ന് അ​ര്‍​ബു​ദ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ തി​ട​നാ​ട് ചേ​റ്റു​തോ​ട് സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണന്റെ ഓ​ട്ടോ​യാ​ണ് മോ​ഷ​ണം പോ​യ​ത്.

Read Also : തനിച്ച് താമസിക്കുന്ന വ​യോ​ധി​ക​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച്‌ സ്വർണവും പ​ണ​വും ക​വ​ര്‍​ന്നു : പ്ര​തി അറസ്റ്റിൽ

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് കോ​ട്ട​യം ഡിവൈ.​എ​സ്.​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഗാ​ന്ധി​ന​ഗ​ര്‍ സി.​ഐ കെ. ​ഷി​ജി, എ​സ്.​ഐ കെ.​കെ. പ്ര​ശോ​ഭ്, സി.​പി.​ഒ​മാ​രാ​യ രാ​ഗേ​ഷ്, പ്ര​വി​നോ, വി​ജ​യ​ന്‍, പ്ര​വീ​ണ്‍ നാ​യ​ര്‍ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button