തിരുവനന്തപുരം: കോൺഗ്രസിന്റെ രണ്ട് മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് സംസ്ഥാന നേതൃത്വം പരാതി നൽകുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ചിലർ മാധ്യമങ്ങൾക്ക് പാർട്ടിയിൽ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും ആരോപണമുണ്ട്.
Also Read : വനിത പഞ്ചായത്തംഗത്തിന് അശ്ലീല ദൃശ്യം അയച്ചു : പ്രതി അറസ്റ്റിൽ
നേതൃത്വവും ഗ്രൂപ്പുകളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിനെ സമീപിക്കാനിരിക്കെയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാന്റിന് മുന്നിലേക്ക് പോകുന്നത്.
Post Your Comments