നെടുമ്പാശ്ശേരി: ശബരിമല തീര്‍ഥാടകര്‍ക്ക് സഹായം ഒരുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ആഭ്യന്തര ടെര്‍മിനലിലെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.
ധനലക്ഷ്മി ബാങ്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സന്നിധാനത്തു നിന്ന് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങള്‍ക്ക് വേണ്ടിയും നെയ്യഭിഷേകത്തിനു വേണ്ടിയുമുള്ള കൂപ്പണുകള്‍ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭ്യമാണ്.
Read Also : കാറിന് തീപിടിച്ചു : സംഭവം ചവറ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച്
ഉദ്ഘാടന ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സി. ദിനേശ് കുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജി. കൃഷ്ണകുമാര്‍, ധനലക്ഷ്മി ബാങ്ക് റീജനല്‍ ഹെഡ് പി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments