ThiruvananthapuramLatest NewsKeralaNews

ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം, സാഹചര്യം വിലയിരുത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചര്‍ച്ചയാകും. ഒമിക്രോണ്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Read Also : കലണ്ടർ വർഷം കൂടുതൽ ഗോളുകൾ; റെക്കോർഡിട്ട് ബയേൺ മ്യൂണിക്

വിദഗ്ദ സമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും നിലവില്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിയേറ്ററുകളില്‍ കൂടുതല്‍ പേരെ പ്രവേശിക്കുന്നതടക്കം ഇളവുകളും ചര്‍ച്ചയാകും. ക്രിസ്തുമസ്, ന്യൂഇയര്‍ പശ്ചാത്തലത്തില്‍ മരക്കാര്‍ അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വിമാന മാര്‍ഗം വഴി സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏര്‍പ്പെടുത്തുക. നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഭയം വേണ്ട, ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button