ദുബായ്: പുതിയ സൈബർ ക്രൈം നിയമങ്ങളുമായി യുഎഇ. വിദേശ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിന് 500,000 ദിർഹം വരെ പിഴ ലഭിക്കുമെന്നാണ് പുതിയ സൈബർ ക്രൈം നിയമത്തിൽ വ്യക്തമാക്കുന്നത്. പുതിയ നിയമ പ്രകാരം പണം യാചിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ
ഉപയോഗിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും മൂന്ന് മാസം തടവും 10,000 ദിർഹം പിഴയും ലഭിക്കും.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 26,580 വാക്സിൻ ഡോസുകൾ
2022 ജനുവരി 2 മുതൽ നിയമം പ്രാബല്യത്തിൽ വരും.
നിക്ഷേപ ആവശ്യത്തിനായി ലൈസൻസില്ലാതെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നവർക്ക് അഞ്ച് വർഷത്തെ തടവും 250,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. സോഷ്യൽ മീഡിയയിലോ ഏതെങ്കിലും ഡിജിറ്റൽ മാർഗത്തിലോ ഒരു വിദേശരാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന കുറ്റവാളികൾക്ക് ആറ് മാസം തടവോ 100,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യ കമ്പനികൾ, റസിഡൻസി, ഓൺലൈൻ സുരക്ഷ, സാമൂഹിക കാര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളുടെ നിയമനിർമ്മാണ ഘടന വികസിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎഇ സർക്കാർ 40 നിയമങ്ങളിലാണ് മാറ്റം വരുത്തിയത്.
Post Your Comments