ബാങ്കോക്ക്: തായ്ലൻഡിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുരങ്ങുത്സവം ആഘോഷിച്ചു. കൊവിഡ് മൂലം മുടങ്ങിക്കിടന്ന ഉത്സവമാണ് ആഘോഷിച്ചത്. എല്ലാ വർഷവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കുന്നത്.
Also Read:‘പരിശോധന കൂടാതെ അനുമതിയില്ല‘: അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി താലിബാൻ
കുരങ്ങ് പ്രവിശ്യ എന്നറിയപ്പെടുന്ന ലോബ്പുരിയിലാണ് ആഘോഷം നടന്നത്. പ്രദേശത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നത് കുരങ്ങുകളാണെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ഇത് പ്രകാരം പ്രദേശത്തെ നീളൻ വാലുള്ള കുരങ്ങുകൾക്ക് വിശാലമായ സദ്യയൊരുക്കും.
ലോബ്പുരിയിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇവിടത്തെ കുരങ്ങുകൾ. ഇവയെ കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കുരങ്ങുകൾക്ക് നന്ദി സൂചകമായിക്കൂടിയാണ് കുരങ്ങുത്സവം ആഘോഷിക്കുന്നത്.
ഉത്സവം കാണാൻ ഒട്ടേറെ വിനോദസഞ്ചാരികൾ എത്തിയിരുന്നു. ഫ്രാ പ്രാംഗ് സാം യോഡ് ക്ഷേത്രത്തിനു പുറത്ത് ആയിരക്കണക്കിന് കുരങ്ങുകൾക്കായി രണ്ടു ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇത്തവണ ഒരുക്കിയത്. ഭക്ഷണം കണ്ടതോടെ ഓടിയെത്തിയ കുരങ്ങന്മാർ സഞ്ചാരികൾക്കു മേൽ വലിഞ്ഞു കയറിയും ചിത്രങ്ങൾ പകർത്താനെത്തിയവരെ കൂട്ടമായി വന്നു പൊതിഞ്ഞും ആഘോഷം ഗംഭീരമാക്കി.
വയറുനിറയെ പഴങ്ങളും പച്ചക്കറികളും കഴിച്ച കുരങ്ങന്മാർ ബാക്കിയുള്ളവ ശേഖരിച്ച് കൊണ്ടു പോവുകയും ചെയ്തു.
Post Your Comments