Latest NewsKeralaNewsCrime

പത്ത് വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

പാലക്കാട് : പത്ത് വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പാലക്കാട് ചേര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പോക്‌സോ കേസില്‍ പട്ടാമ്പി കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2018-ലാണ് ചേര്‍പ്പുളശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി പത്ത് വയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നതാണ് കേസ്. കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ട് ആനന്ദിനെ പിടികൂടുകയായിരുന്നു. ആനന്ദ് കുറ്റസമ്മതം നടത്തിയതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

Read Also  :  വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

പട്ടാമ്പി അതിവേഗ കോടതി നടപടിക്രമം പൂര്‍ത്തിയാക്കിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു എന്ന് വിലയിരുത്തിയാണ് കോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button