ThiruvananthapuramLatest NewsKeralaNattuvarthaNews

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. വിതുര മണലയം ശ്രീലയത്തില്‍ അഭിജിത്ത് (15) ആണ് മരിച്ചത്. വിതുര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായിരുന്നു. വീട്ടിനകത്തെ ഹാളിൽ അഭിജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മയും സഹോദരനുമാണ് മൃതദേഹം ആദ്യം കണ്ടത്. അഭിജിത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button