Latest NewsUAENewsInternationalGulf

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് ആഴ്ച്ചയിൽ നാലു വിമാന സർവ്വീസുകൾ നടത്തുമെന്ന് എമിറേറ്റ്‌സ്

ദുബായ്: ഡിസംബർ ഒന്നു മുതൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് പാസഞ്ചർ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്. കോവിഡിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം യുഎഇ അടുത്തിടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും യാത്രക്കാരുടെ പ്രവേശനവും നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് എമിറേറ്റ്‌സ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

Read Also: ആദിത്യ താക്കറെ വാങ്ങിയ പെൻഗ്വിനുകളെ പരിപാലിക്കാൻ ബിഎംസി 15 കോടിയുടെ ടെൻഡറിന് അനുമതി നൽകി

നിലവിലെ യാത്രാ നിയന്ത്രണങ്ങൾ കാരണം, ജോഹന്നാസ്ബർഗിൽ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാരെ കയറ്റില്ലെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ഫ്‌ളൈറ്റ് ഷെഡ്യൂൾ, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾക്കായി എമിറേറ്റ്സിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ, ഡർബനിലേക്കും കേപ്ടൗണിലേക്കും പോകുന്ന പാസഞ്ചർ ഓപ്പറേഷൻ എമിറേറ്റ്‌സ് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Read Also: മുല്ലപ്പെരിയാർ പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കിട്ടാതെയും മരിക്കും: എംഎം മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button