കൊച്ചി : ടിപ്പുവിനെതിരെ പടനയിച്ച പഴശ്ശിരാജയുടെ രക്തസാക്ഷി ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്ക് നേരെ സൈബര്‍ ആക്രമണം. പഴശ്ശിയുടെ 217 -ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചായിരുന്നു ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് . 216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30നാണ് വീര കേരള വര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത് – ഇതുമായി ബന്ധപ്പെട്ടാണ് കെ കെ ശൈലജ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചതും , ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ പഴശ്ശി മുന്നിട്ടിറങ്ങുന്നതെന്നും ശൈലജ പോസ്റ്റില്‍ പറയുന്നു . പഴശ്ശിയുടെ വീരഗാഥകള്‍ വിവരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ് . ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
കെ.കെ ശൈലജ സംഘിണിയായെന്നും , പാര്‍ട്ടി മാറിയെന്നുമാണ് ചില കമന്റുകള്‍ . പഴശ്ശിയെ രാജ്യസ്‌നേഹിയാക്കാന്‍ മുന്‍ കമ്യൂണിസ്റ്റ് മന്ത്രി കുറെ പണിപ്പെട്ടല്ലോ എന്നും ഇനി ചന്തുവിനെയും ഇത്തരത്തില്‍ പുകഴ്ത്തുമോ എന്നും ചോദിക്കുന്നു . പഴശ്ശി ജീവനൊടുക്കുകയായിരുന്നുവെന്നും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നില്ലെന്നും ടിപ്പുവിനെ ബോധപൂര്‍വ്വം തേജോവധം ചെയ്യാനാണോ ഈ ഫേസ്ബുക്ക് പോസ്റ്റെന്നും കമന്റുകളുണ്ട് . ഇത് ഒരു മാതിരി ചാരിത്ര്യ പ്രസംഗം ആയിപ്പോയെന്നും ചിലര്‍ പറയുന്നു. കമന്റുകള്‍ വഴിയുള്ള ആക്ഷേപം വര്‍ദ്ധിച്ചതോടെ പോസ്റ്റിനു താഴെ കമന്റ് ബോക്‌സ് ഓപ്ഷനും ലോക്ക് ചെയ്ത നിലയിലാണ് .
Post Your Comments