Latest NewsIndiaNews

രാജ്യത്ത് സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം: നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ്

യുപിയിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തായിട്ടാണ് 1000 ഏക്കര്‍ സ്ഥലത്ത് ഫിലിം സിറ്റി ഒരുക്കുന്നത്

ലാഹോര്‍ : സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു. ഗോവയില്‍ നടന്ന 52-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലാണ് ഉത്തര്‍പ്രദേശ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍) നവ്‌നീത് സെഗാറിന് കൈമാറി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം യുപി സര്‍ക്കാര്‍ സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും പുരസ്‌കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

യുപിയിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തായിട്ടാണ് 1000 ഏക്കര്‍ സ്ഥലത്ത് ഫിലിം സിറ്റി ഒരുക്കുന്നത്. 10,000 കോടി രൂപ ചെലവിലാണ് ഇവിടെ ഫിലിം സിറ്റി ഒരുങ്ങുന്നത്. 740 ഏക്കര്‍ സിനിമാ ചിത്രീകരണത്തിനും 40 ഏക്കര്‍ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമായി നീക്കി വയ്‌ക്കും. 2024 മുതല്‍ ഇവിടെ സിനിമാ ചിത്രീകരണം ആരംഭിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി തുടങ്ങുന്നത്.

Read Also  :  ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്ന് പാർട്ടി, നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം: അനുപമ

120 ഏക്കറിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കും ഫിലിം സിറ്റിയുടെ പ്രത്യേകതയായിരിക്കും. ഫിലിം ഇന്‍സ്റ്റിറ്യൂട്ടുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, താമസ സ്ഥലങ്ങള്‍ തുടങ്ങിയവയും ഇതിനുള്ളിലുണ്ടാകും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായി ഇത് മാറും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button