Latest NewsUAENewsInternationalGulf

കോവിഡിന്റെ പുതിയ വകഭേദം: മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ

അബുദാബി: കോവിഡ് പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ദക്ഷിണാഫ്രിക്കയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഡിവൈഎഫ്‌ഐ ‘സെക്യുലര്‍ സദസി’നു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ അടിപിടി: ഇരുവരെയും സസ്‌പെന്റ് ചെയ്തു

ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സൗത്ത് ആഫ്രിക്കയിലും ഏതാനുംം രാജ്യങ്ങളിലുമാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോൺ വകഭേദത്തിൽ വലിയ രീതിയിലുള്ള ജനിതക വ്യതിയാനങ്ങൾ പ്രകടമാണെന്നും ഈ വകഭേദം മുൻപ് കണ്ടെത്തിയ കോവിഡ് വൈറസ് വകഭേദങ്ങളേക്കാൾ അതിതീവ്ര വ്യാപന സ്വഭാവം പ്രകടമാക്കുന്നതാണെന്നുമാണ് ലോകാരോഗ്യ സംഘടന നൽകുന്ന സൂചനകളെന്ന് നാഷണൽ എമർജെൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

കൈകളുടെ ശുചിത്വം, മാസ്‌കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ ശീലങ്ങൾ കൃത്യമായി പാലിക്കണമെന്ന് അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: ഹലാല്‍ മാത്രമോണോ നല്ല ഭക്ഷണം, ഉത്തരം പറയണം മുഖ്യമന്ത്രി : പിണറായി സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച് ബിജെപി ദേശീയ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button