ThiruvananthapuramKeralaNattuvarthaLatest NewsNews

സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറിയോട് പറയൂ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണ്​ കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരള ബാങ്കിന്‍റെ ‘വിദ്യാനിധി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് കുട്ടികൾക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണ്​ കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ രീതിയിലുള്ള പരിഹാസവും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ‘ഇക്കാര്യം മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയോടാണ് ആദ്യം പറയേണ്ടത്’ എന്നാണ് പ്രധാന വിമർശനം. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ഒരുവർഷത്തോളം ജയിലിൽ കിടന്നത് ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസം.

ആശങ്കയിലാഴ്‌ത്തി ഒമൈക്രോൺ: പടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കുട്ടികൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ അവരുടേതായ മാർഗങ്ങളിലൂടെ ജീവതത്തിനായുള്ള കാര്യങ്ങൾ കണ്ടെത്തുന്നതാണ്​ മറ്റു പല സ്ഥലങ്ങളിലുമുള്ളതെന്ന മുഖ്യമന്ത്രിയുടെ പരാമർശവും വിമർശനത്തിന് കാരണമായി. ‘ഏതെങ്കിലും മാർഗത്തിലൂടെ പണമുണ്ടാക്കുന്നതിലല്ല സന്മാർഗ്ഗത്തിലൂടെ പണമുണ്ടാക്കുന്നതാണ് വലിയകാര്യ’മെന്നാണ് ഉയർന്ന കമന്റ്.

അടുത്തുള്ള ഒരു കുട്ടി വിഷമിക്കുന്നുണ്ടെങ്കിൽ തന്‍റെ കൈയിലുള്ള പണം നൽകി സഹായിക്കേണ്ടത്​ കടമയാണെന്ന ധാരണ കുട്ടികളിൽ സൃഷ്ടിക്കാൻ കഴിയണം എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക്. ‘അങ്ങനെ സഹായിച്ച ഒരു പാർട്ടി സെക്രട്ടറിയുടെ മകന്റെ കഥ ഉദാഹരണമായി പറയാം എന്നും, പിണറായി കോടിയേരിക്ക് അറിഞ്ഞുകൊണ്ട് പണികൊടുത്തതാണ്’ എന്നും കമന്റുകൾ ഉയർന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button