ന്യൂഡൽഹി: വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫിക്കൊപ്പം ശശി തരൂർ എംപി പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ‘വൈറൽ’. എംപിമാരായ സുപ്രിയ സുളെ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി, ജ്യോതിമണി എന്നിവര്‍ക്കൊപ്പമുള്ള സെൽഫിക്കൊപ്പം ‘ആര് പറഞ്ഞു, ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’ എന്നു കുറിച്ചതാണ് വിവാദമായത്.
ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ എത്തിയതോടെ വിശദീകരണവുമായി തരൂരും രംഗത്തെത്തി. വനിതാ എംപിമാർ മുൻകൈയെടുത്ത് തമാശയായി എടുത്ത ചിത്രമാണെന്നും അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും, ജോലി സ്ഥലത്തെ സൗഹൃദത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും തരൂർ കുറിച്ചു.
Post Your Comments