ജിദ്ദ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തുടർനടപടികളും നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാനും വ്യാപനം തടയാനും ആരോഗ്യ പ്രതിരോധ വിഭാഗം വേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. പൊതു ആരോഗ്യ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഡോ. അബ്ദുല്ല അൽ ഖുവൈസാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 5 ന് അവധി നൽകും: പ്രഖ്യാപനവുമായി അധികൃതർ
Post Your Comments