![](/wp-content/uploads/2021/11/cash-.jpg)
തിരുവനന്തപുരം: സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിൽ കുടിശികയില്ലാതെ 5 വർഷമെങ്കിലും അംശദായം അടച്ചിരുന്ന അംഗം മരിച്ചാൽ കുടുംബത്തിന് പെൻഷൻ ലഭിക്കും. കർഷകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ഷേമനിധി ബോർഡ് അംഗത്വം അംഗീകരിക്കുന്നത്. അപേക്ഷ കൃഷി ഓഫിസർ പരിശോധിച്ചു 30 ദിവസത്തിനകം തീർപ്പാക്കണം. തുടർന്ന് അനുവദിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് അംശദായം ഒടുക്കാം.
ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചും തുക ഒടുക്കാം. ഇതിനായി ഓട്ടോ ഡെബിറ്റ് സംവിധാനവുമുണ്ട്. തുക അടച്ചാൽ ഡിജിറ്റൽ സിഗ്നേച്ചറുള്ള അംഗത്വ സർട്ടിഫിക്കറ്റും കാർഡും പാസ്‍ബുക്കും ലഭിക്കും. അപേക്ഷകരുടെ അംഗത്വ കാർഡ് എടിഎം കാർഡ് മാതൃകയിൽ രൂപകൽപന ചെയ്യാനാണ് തീരുമാനം. അപേക്ഷ നിരസിച്ചാൽ കാരണം ഫോൺ സന്ദേശം വഴി അറിയിക്കും.
ആരോഗ്യ രംഗത്തെ നമ്പര്‍ വണ്‍ കേരളം രാജ്യത്ത് കൊവിഡ് മരണത്തില്‍ രണ്ടാമത്
ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുന്നതിനായി പേരും വിലാസവും, ഭൂമി സംബന്ധമായ വിവരം, വരുമാനം, കൃഷിയിൽ നിന്നുള്ള ആദായം, കരമൊടുക്കിയതിന്റെ രസീത്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, കുടുംബാംഗങ്ങളുടെ വിവരം, നോമിനി, സാക്ഷ്യപത്രം എന്നീ രേഖകളാണ് നൽകേണ്ടത്.
Post Your Comments