ഡൽഹി: വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശശി തരൂർ ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് വിവാദമായത്.
‘ലോക്സഭ പ്രവര്‍ത്തിക്കാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ആരാണ് പറഞ്ഞത്? ഇന്ന് രാവിലെ എന്റെ ആറ് സഹ എം.പിമാരോടൊപ്പം.’ എന്നായിരുന്നു ചിത്രത്തിനൊപ്പം തലക്കെട്ടായി ശശി തരൂർ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ ശക്തമായ വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയര്‍ന്നുവന്നത്.
‘തനിക്കൊക്കെ ഇതുമാത്രമാണോ ചിന്ത, ഇയാള് ഒരുകാലത്തും നന്നാകാന്‍ പോകുന്നില്ല,’. ‘ഇയാള്‍ക്കെന്താ പുരുഷ എം.പിമാരെയൊന്നും കണ്ണില്‍ കാണുന്നില്ലേ, ഇതൊന്നും അത്ര ശരിയല്ല’. ‘പോയി കര്‍ഷക ബില്ല് ചര്‍ച്ച ചെയ്യൂ, ഈ പരിപാടികൊണ്ടാണ് കൊണ്ടാണ് കോണ്‍ഗ്രസിനെ ആളുകള്‍ അംഗീകരിക്കാത്തത്’. തുടങ്ങി വിമർശനങ്ങൾ നിറഞ്ഞ ഒട്ടനവധി കമന്റുകളാണ് വന്നത്.
കേരള കർഷക ക്ഷേമനിധി കുടുംബ പെൻഷൻ: അപേക്ഷ 30 ദിവസത്തിനകം തീർപ്പാക്കണം
സംഭവം വിവാദമായതിന് പിന്നാലെ ശശി തരൂര്‍ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. വനിതാ എംപിമാരുടെ സഹകരണത്തോടെ, എടുത്ത സെല്‍ഫിയാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും ആ ഫോട്ടോ ട്വീറ്റ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടത് എംപിമാര്‍ തന്നെയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ചിത്രത്തോട് ആളുകൾ വിമർശനാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ചിത്രം ചില ആളുകള്‍ക്ക് ദേഷ്യം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, ജോലിസ്ഥലത്ത് വനിതാ എം പി മാരുമായുള്ള സൗഹൃദത്തിന്റെ ഈ പ്രകടനത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Post Your Comments