കൊച്ചി: മോഡലുകളുടെ അപകട മരണക്കേസിൽ അറസ്റ്റിലായ ഔഡി കാർ ഡ്രൈവർ സൈജുവിന് മയക്കുമരുന്ന് ഇടപാടെന്ന് കണ്ടെത്തൽ. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ഡിജെ പാർട്ടികളിൽ സൈജു മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നും പാർട്ടികൾക്ക് വരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജു മൊഴി നൽകിയിട്ടുണ്ട്.
കേസിനാസ്പദമായ ചില തെളിവുകളും സൈജുവിന്റെ മൊബൈലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്.
Read Also: പെരുവിരല്‍ ഉയര്‍ത്തി പോടാ പുല്ലേ : സസ്പെന്‍ഷനിലായ എസ്ഐയുടെ വാട്സ്ആപ് സ്റ്റാറ്റസ്, വിവാദം
കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ സൈജുവിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാകും. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഔഡി കാറും സാധനങ്ങളും ഇന്ന് കോടതിയിൽ ഹാജരാക്കും. സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ ഒരു മണിക്ക് തീരും. ഇതിന് മുന്‍പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Post Your Comments