Latest NewsUAENewsGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 60 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 60 പുതിയ കോവിഡ് കേസുകൾ. 79 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ് ഇന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ‘ഉസ്താദുമാർ ലിംഗം കൊണ്ട് ചിന്തിക്കുന്നവർ, കൊച്ചുപുസ്തകത്തെക്കാൾ മോശമായി മതത്തെ വിറ്റ് ജീവിക്കുന്നു’: ജസ്ല മാടശ്ശേരി

741,918 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,36,778 പേർ രോഗമുക്തി നേടി. 2,146 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,994 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 284,985 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ഓസ്‌ട്രേലിയയിലും കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തി : ലോകം മുഴുവനും അതീവ ജാഗ്രത

shortlink

Related Articles

Post Your Comments

Related Articles


Back to top button