ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകളുടെ ശരീരം ഭൂമിയാണെന്നും ഇഷ്ടമുള്ള തരത്തിൽ വിത്തുകൾ വിതയ്ക്കാമെന്നും ഉഴുതുമറിയ്ക്കാമെന്നും പരസ്യമായി പ്രസംഗിച്ച മതപണ്ഡിതന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. പരിശുദ്ധ ഇസ്‌ലാം പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഇത്തരം ഉസ്താദുമാർ നടത്തുന്ന പ്രസംഗങ്ങളെ വിമർശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മതത്തിന്റെ പുസ്തകം എന്ന് പറയുന്നത് ഒരു കൊച്ചുപുസ്തകം ആണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഉസ്താദുമാരുടെ പ്രസംഗങ്ങൾ എന്ന് ജസ്ല മാടശ്ശേരി. മതത്തെ വികൃതമാക്കുന്നത് ഇത്തരം ഉസ്താദുമാർ ആണെന്ന് ജസ്ല പറയുന്നു. മനുഷ്യരുടെ ഉള്ളിൽ വെറുപ്പും വിദ്വേഷവും തോന്നിപ്പിക്കുന്നത് ഇത്തരക്കാരാണെന്ന് ജസ്ല വിമർശിക്കുന്നു. ലിംഗം കൊണ്ട് ചിന്തിക്കാന്‍ ഇസ്ലാം മത വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഇത്തരം ഉസ്താദുമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജസ്ല പറയുന്നു.
Also Read:വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്: വി ശിവൻകുട്ടി
‘സ്ത്രീകളെ സെക്സ് ടോയ് ആയിട്ട് കാണാനോ മതം പഠിപ്പിക്കുന്നത്. പുരുഷൻറെ കൃഷിഭൂമി ആണ് സ്ത്രീ എന്നാണു ഈ ഉസ്താദുമാർ പറയുന്നത്. പ്രസവിച്ച് കൂട്ടാനുള്ള ഒരു ഉപകരണം മാത്രമായിട്ടാണോ ഉസ്താദുമാർ സ്ത്രീകളെ കാണുന്നത്?. ലിംഗം കൊണ്ട് ചിന്തിക്കുന്നവരാക്കി പലരെയും നിങ്ങൾ മാറ്റിയെടുത്തു. ഇതിനെയൊന്നും എതിർത്ത് സംസാരിക്കാൻ ഒരു പുരോഗമനക്കാരും കാണില്ല. എല്ലാവർക്കും മതത്തെ തൊടാൻ പേടിയാണ്. സമത്വം വേണമെന്ന് പറഞ്ഞ് നടക്കുന്ന പുരോഗമനക്കാർക്ക് പോലും മതപരമായ കാര്യം വരുമ്പോൾ സംസാരിക്കാൻ ഭയമാണ്. പലപ്പോഴും മാന്യതയോട് കൂടി സംസാരിക്കുന്ന ഉസ്താദുമാർ ഉണ്ട്. എന്നാൽ, എല്ലാവരും ഇയാളെ പോലെ വൃത്തികെട്ട ഉസ്താദ് ആണെന്ന് കരുതുന്നില്ല’, ജസ്ല പറയുന്നു.
അതേസമയം, സ്ത്രീകളെ മോശക്കാരാക്കിയും സ്ത്രീവിരുദ്ധമായതുമായ പ്രസ്താവനകൾ പറഞ്ഞും നിരവധി മതപ്രഭാഷകന്മാരുടെ നിരവധി വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇത്തരം വീഡിയോകൾക്കെതിരെ ജസ്ല തന്നെ മുൻപ് രംഗത്ത് വന്നിരുന്നു. മതത്തിന്റെ പേരും പറഞ്ഞ് അസഭ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ പിന്തുണയ്ക്കാൻ എങ്ങനെ സാധിക്കുന്നുവെന്നും ജസ്ല ചോദിക്കുന്നു.
Post Your Comments