മുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ചുവപ്പ്, പച്ച,നീല അങ്ങനെ പലതരത്തിലുള്ള കളറാണ് മുടിയ്ക്ക് നൽകുന്നത്. വീട്ടിലിരുന്ന് മുടി കളർ ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാൽ, മുടി കളർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളില്‍ പുരട്ടി മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷന്‍ ചെയ്തിരിക്കണം. അതുപോലെ തന്നെ കളറിങ്ങിന് ശേഷവും.
നിറം നല്‍കുന്നതിന് മുന്‍പ് മുടി മുഖത്തിന് ചേര്‍ന്ന ആകൃതിയില്‍ മുറിയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാതെ നിറം നല്‍കിയ ശേഷമല്ല, മുറിക്കേണ്ടത്.
ചര്‍മനിറവും തെരഞ്ഞെടുക്കുന്ന മുടിക്കളറുമായി ചേര്‍ച്ച വേണം. വെളുത്ത ചര്‍മമുള്ളവര്‍ക്ക് റെഡിഷ് ബ്രൗണ്‍, ബര്‍ഗണ്ടി നിറങ്ങള്‍ ഉപയോഗിക്കാം. ഗോള്‍ഡന്‍ നിറവും ഇക്കൂട്ടര്‍ക്ക് ചേരും. നിറം കുറഞ്ഞവര്‍ക്ക് ബര്‍ഗണ്ടി, റെഡ് നിറങ്ങള്‍ ചേരും. ഗോള്‍ഡന്‍ ഷേഡുകള്‍ ഇക്കൂട്ടര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
Read Also : മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി: 119 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്
ഇടയ്ക്കിടക്ക് ഷാംമ്പൂ ചെയ്യുന്നത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ ഡ്രൈ ഷാംമ്പൂ ഉപയോഗിക്കാം.
ചൂട് വെള്ളത്തിന്റെ ഉപയോഗം കളര്‍ മങ്ങുന്നതിന് കാരണമാകും അതിനാല്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാന്‍ ഉപയോഗിക്കുക.
Post Your Comments