NewsBeauty & Style

മുടി നരയ്ക്കുന്നത് തടയാം, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ തൈര് വളരെ നല്ലതാണ്

പ്രായാധിക്യത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രകടമാകുന്നത് നമ്മുടെ മുടിയിലാണ്. പ്രായമാകുമ്പോൾ മുടി നരയ്ക്കാറുണ്ട്. എന്നാൽ, പല കാരണങ്ങൾ കൊണ്ട് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് സർവ്വസാധാരണമായിരിക്കുകയാണ്. പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ച് മുടി കറുപ്പിക്കാമെങ്കിലും, ഇവ പാർശ്വഫലങ്ങൾ സൃഷ്ടിച്ചേക്കാം. മുടിക്ക് സ്വാഭാവിക നിറം തോന്നാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് അറിയാം.

ഇഞ്ചിയും പാലും ചേർത്ത മിശ്രിതം മുടിയുടെ കറുപ്പ് വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നാല് ടേബിൾ സ്പൂൺ പാൽ എടുത്തതിനുശേഷം, അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി അരച്ചത് ചേർക്കുക. ഇവ നന്നായി തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് തലമുടി കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ഈ ഹെയർ പാക്ക് ഉപയോഗിക്കുന്നത് മികച്ച റിസൾട്ട് നൽകും.

Also Read: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും!

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ തൈര് വളരെ നല്ലതാണ്. ഒട്ടനവധി വിറ്റാമിനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. തൈരിലേക്ക് അൽപം കുരുമുളക് പൊടി ചേർത്ത് മിക്സ് ചെയ്യുക. ഇവ തലയിൽ തേച്ചുപിടിപ്പിച്ചാൽ അകാല നര തടയാൻ സാധിക്കും. കുരുമുളക് പൊടിക്ക് പുറമേ, ഉണക്കിപ്പൊടിച്ച ചെമ്പരത്തിയില തൈരിൽ ചേർത്തും തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button