കോട്ടയം: പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ നഗ്ന ചിത്രം എടുത്ത് പ്രചരിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോൻ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നാസര്‍ എന്നിവര്‍ക്കെതിരയാണ് ബലാല്‍സംഗത്തിനും, നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയതിനും കേസെടുത്തത്. ഇവരെ കൂടാതെ മറ്റ് 10 പേർക്കെതിരെയും കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്. നഗ്ന ദൃശ്യം പ്രചരിപ്പിച്ചവരിൽ വനിത കൗണ്‍സിലറും ഉണ്ടായിരുന്നു. പരാതിക്കാരിയും ഭർത്താവും സജീവ സിപിഎം പ്രവർത്തകയാണ്. തിരുവല്ല പോലീസ് ആണ് കേസെടുത്തത്.
സജിമോൻ വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തുകയും, പുറത്തുവിടാതിരിക്കാന്‍ പണം ചോദിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും സജീവ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പത്തനംതിട്ടയിലേക്കുള്ള യാത്രയില്‍ കാറില്‍ വച്ച് ജ്യൂസിൽ മയക്ക്മരുന്ന് നല്‍കി തന്റെ നഗ്നചിത്രം പകര്‍ത്തി. ഇത് പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് സജിമോൻ വീട്ടമ്മയോട് ആവശ്യപ്പെട്ടത്. പണം നല്കാതിരുന്നതോടെ തന്റെ നഗ്ന ദൃശ്യങ്ങൾ ഇവർ പ്രചരിപ്പിച്ചു എന്നാണു യുവതിയുടെ പരാതി.
തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതിന് മുന്‍പും സജിമോന്‍ പീഡനക്കേസില്‍ പ്രതിയായിട്ടുണ്ട്. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. അന്ന് പാർട്ടി നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി സജിയെ ചെറുതായി ഒന്ന് തരംതാഴ്ത്തിയെങ്കിലും വീണ്ടും ബ്രാഞ്ച് സെക്രട്ടറിയാക്കി ഉയർത്തി.
Post Your Comments