AsiaLatest NewsNewsInternational

‘സൈനിക ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം‘: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാക് സുപ്രീം കോടതി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സുപ്രീം കോടതി. സൈനിക ഭൂമി വ്യാവസായിക- വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഉപയോഗിക്കുന്ന ഭൂമി തിരിച്ചു പിടിച്ച് സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Also Read:‘18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഉംറ നിർവ്വഹിക്കാം‘: നിയന്ത്രണം നീക്കി സൗദി

കേസുമായി ബന്ധപ്പെട്ട് പാക് പ്രതിരോധ സെക്രട്ടറിയെ കോടതി വിളിച്ചു വരുത്തി. സൈനിക ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിലവിലെ നിയമങ്ങളുടെ ലംഘനമാണെന്ന് പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി മറുപടി നൽകി. സൈനിക ഭൂമിയിൽ എപ്രകാരമാണ് ഹൗസിംഗ് സൊസൈറ്റികൾ നിർമ്മിച്ചിരിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന്, പരിശോധിച്ച് നടപടി എടുക്കാമെന്ന് പ്രതിരോധ സെക്രട്ടറി മറുപടി നൽകിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

സിനിമാ ശാലകൾ, വിവാഹ ഹാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും സൈനിക ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും പാക് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇവയൊക്കെ എങ്ങനെയാണ് അവസാനിപ്പിക്കാൻ പോകുന്നത് എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉടൻ കോടതിയിൽ ബോധിപ്പിക്കാമെന്നും സമയബന്ധിതമായി അത് പൂർത്തിയാക്കാമെന്നും പ്രതിരോധ സെക്രട്ടറി കോടതിയിൽ ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button