COVID 19Latest NewsEuropeNewsInternationalUK

ഭീതി പരത്തി ഒമിക്രോൺ വ്യാപിക്കുന്നു: യുകെയിലും ജർമ്മനിയിലും ഇറ്റലിയിലും രോഗബാധ റിപ്പോർട്ട് ചെയ്തു; നെതർലൻഡ്സിലും ആശങ്ക

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി പരത്തി ഒമിക്രോൺ വൈറസ് വ്യാപിക്കുന്നു. യുകെയിലും ജർമ്മനിയിലും ഇറ്റലിയിലും രോഗബാധ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Also Read:‘സൈനിക ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം‘: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാക് സുപ്രീം കോടതി

നെതർലൻഡ്സിൽ കൊവിഡ് സ്ഥിരീകരിച്ചവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു.

Also Read:‘18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഉംറ നിർവ്വഹിക്കാം‘: നിയന്ത്രണം നീക്കി സൗദി

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 61 പേരാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. പോസിറ്റീവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് ഡച്ച് അധികൃതർ അറിയിച്ചു. നേരത്തെ ബെല്‍ജിയത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

ഒട്ടേറെത്തവണ ജനിതകവ്യതിയാനം  സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും ഈ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button