മനില : പ്രതിമയാണെന്ന് കരുതി പാർക്കിലെ ഭീമൻ മുതലക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫിലിപ്പീൻസിലെ കഗായാൻ ഡി ഒറോ നഗരത്തിലെ അമ്യ പാർക്കിലാണ് സംഭവം. അറുപത്തിയെട്ടുകാരനായ നെഹമിയാസ് ചിപാഡ എന്നയാൾ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അമ്യൂസ്‌മെന്റ് പാർക്കിലെത്തിയത്.
ഇവിടെയുള്ള ചെറിയ പൂളിൽ 12 അടിയോളം നീളമുള്ള മുതലയെ കണ്ടതോടെ പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ സെൽഫിയെടുക്കാൻ പൂളിലേക്കിറങ്ങുകയായിരുന്നു. മുതലയുടെ തൊട്ടരികിലെത്തിയ ഇയാൾ ക്യാമറ ഉയർത്തിയതോടെ മുതല ആക്രമിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ മുതല ഇയാളുടെ കയ്യിൽ കടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കൈവലിച്ചതിനാൽ അത്ഭുകരമായി രക്ഷപ്പെട്ടു. ഇയാളുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അതേസമയം, പാർക്ക് അധികൃതരുടെ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നഹീമിയാസിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പൂളിൽ ഇറങ്ങരുതെന്ന നിർദേശം അധികൃതർ നൽകിയിരുന്നില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ മകൾ പറഞ്ഞു. എന്നാൽ, ആരോപണം നിഷേധിച്ച് പാർക്ക് അധികൃതരും രംഗത്തെത്തി. പ്രതിമയാണെന്ന് കരുതിയാണ് ഇയാൾ മുതലയ്ക്ക് അരികിൽ ചെന്നെതെന്നും ഈ സ്ഥലം നിയന്ത്രിത മേഖലയായിരുന്നുവെന്നും അധികൃതർ പറയുന്നു. നിരോധിത മേഖലയെന്ന് സൂചിപ്പിക്കുന്ന ബോർഡും ഗാർഡുകൾ ഇക്കാര്യം സന്ദർശകരെ നിരന്തരം ഓർമിപ്പിക്കാറുണ്ടെന്നുമാണ് പാർക്ക് അധികൃതരുടെ വിശദീകരണം.
Post Your Comments