KeralaLatest NewsNews

ശനിയാഴ്ച രാവിലെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഭ്രാന്തുള്ള കുട്ടി ജനിക്കും: ഉസ്താദിന്റെ വിചിത്ര വാദത്തിനെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: ശനിയാഴ്ച രാവിലെ ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടിയാണെന്ന് ഉസ്താദ്. ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികൾ രംഗത്ത്. ഉസ്താദിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയകളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇസ്ലാം മതവിശ്വാസത്തെ വക്രീകരിച്ച് കാണിക്കുന്നുവെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയ ഇദ്ദേഹത്തിന്റെ വീഡിയോയ്‌ക്കെതിരെ പ്രതികരിക്കുന്നത്.

പ്രാർത്ഥന സലാത്ത് വേദികൾ ഒരുക്കുന്ന ആറ്റക്കോയ തങ്ങൾ തട്ടിപ്പാണെന്നും മതത്തെ ചൂഷണം ചെയ്തു സമ്പാദിക്കുക മാത്രമാണ് ഇയാളുടെ ലക്ഷ്യമെന്നും സമസ്ത ഇത് തിരിച്ചറിയണമെന്ന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ഹൈദർ മധൂർ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഒരു ഇസ്‌ലാം മതപണ്ഡിതന്റേതായി പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ പറയുന്നത് വിചിത്ര കാര്യങ്ങളാണെന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.

വീഡിയോയിൽ പണ്ഡിതൻ പറയുന്നതിങ്ങനെ:

‘ഒരു ഭാര്യയും ഭർത്താവും വെള്ളിയാഴ്ച രാവിലെയാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നതെങ്കിൽ, അതിലൂടെ ലഭിക്കുന്ന കുട്ടി ഖുർആൻ മനഃപാഠമാക്കുന്ന ആൾ ആയി മാറും. അതുപോലെ തന്നെ ശനിയാഴ്ച രാവിലെയാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നതെങ്കിൽ, അതിലൂടെ ജനിക്കുന്ന കുട്ടിക്ക് ഭ്രാന്ത് ഉണ്ടാവാൻ സാധ്യതയുണ്ട്. ഇനി ഞായറാഴ്ച രാവിലെയാണ് ബന്ധപ്പെടുന്നതെങ്കിൽ, മറ്റുള്ളവരുടെ സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ മോഷ്ടിക്കപ്പെടുന്നയാളായി മാറും. ഇനി തിങ്കളാഴ്ച രാവിലെയാണ് ബന്ധപ്പെടുന്നതെങ്കിൽ, പരമ ദരിദ്രവാസിയും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നവനുമായി മാറും.

ചൊവ്വാഴ്ചയാണ് ലൈംഗികബന്ധത്തിലേർപ്പെടുന്നതെങ്കിൽ, അതിലൂടെ ജനിക്കുന്ന കുട്ടി മാതാപിതാക്കളോട് കരുണയുള്ള, ഉപകാരപ്പെടുന്ന ആൾ ആയി മാറും. ഇനി  ബുധനാഴ്ചയാണ് ബന്ധപ്പെടുന്നതെങ്കിൽ, ബുദ്ധിശക്തിയുള്ളതും നന്ദി ഉള്ളവനുമായി മാറും. വ്യാഴാഴ്ചയാണ് ബന്ധപ്പെടുന്നതെങ്കിൽ, ദീനിൽ (മതവിശ്വാസത്തിൽ) ആത്മാർത്ഥതയുള്ള കുട്ടിയായി മാറും. ഇതൊക്കെ കിതാബിൽ പറയുന്ന കാര്യങ്ങളാണ്. പെരുന്നാൾ രാവിലെയാണ് ബന്ധപ്പെടുന്നതെങ്കിൽ, 6 വിരലുള്ള കുട്ടിയായി മാറും. 6 വിരലുള്ള കുട്ടിയായി മാറുക എന്നാൽ ഭാഗ്യമുള്ള കുട്ടിയായി മാറും എന്നാണ് അർത്ഥമാക്കുന്നത്.

ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സംസാരിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ ജനിക്കുന്ന കുട്ടി സംസാരശേഷിയില്ലാത്തവനാകും. ഇരുട്ടിൽ ആണ് ബന്ധപ്പെടുന്നത് എങ്കിൽ കുട്ടി ‘ശിഹർ’ ( ദുർമന്ത്രവാദം,മരണം ) ചെയ്യുന്ന ആൾ ആയി മാറും . ഇനി വെളിച്ചത്തിൽ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ നല്ല അഴകുള്ള കുട്ടി ലഭിക്കും. ഇതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പണ്ഡിതന്മാർ വെറുതെ കിതാബുകളിൽ എഴുതി വെക്കില്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button