KeralaLatest NewsNews

സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ , വീടുകള്‍ വെള്ളത്തിനടിയില്‍ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ. വെള്ളറട കുരിശുമല അടിവാരത്ത് ശക്തമായി പെയ്ത മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായതായി റിപ്പോര്‍ട്ട്. ചങ്കിലി, കത്തിപ്പാറ തുടങ്ങിയ ഭാഗങ്ങളിലായി ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.

മഴവെള്ളം വീടുകളില്‍ കയറി നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കത്തിപ്പാറ സ്വദേശി സുഭദ്രയുടെ വീട് ഭാഗികമായി തകര്‍ന്നു. പ്രദേശത്തെ എട്ടു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button