പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ദൈവ നാമത്തിൽ വീണാജോർജ് സത്യപ്രതിജ്ഞ ചെയ്തതും അത്യാവശ്യ കാര്യങ്ങൾക്കു പോലും ഫോണിൽ വിളിച്ചാൽ എടുക്കാത്തതുമാണ് ഏരിയ സമ്മേളനത്തിൽ ചർച്ചയായത്.
ഫോൺ വിളിച്ചാൽ മന്ത്രിഎടുക്കാറില്ല. തിരക്കിലാണെങ്കിൽ തിരിച്ച് വിളിക്കാൻ പോലും മന്ത്രി ശ്രമിക്കുന്നില്ലെന്നും ഏരിയ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ വിളിച്ചാൽ പോലും ഗൗരവമായി എടുക്കാറില്ല. പാർട്ടിയെ അറിയിക്കാതെയാണ് പ്രാദേശികതലത്തിൽ മന്ത്രി പരിപാടികളിൽ പങ്കെടുക്കുന്നത്. സി.പി.എമ്മുകാരേക്കാൾ മന്ത്രിക്ക് അടുപ്പവും വിശ്വാസവും സി.പിഐ നേതാക്കളോടാണെന്നും ഏരിയ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.
മന്ത്രിയായി വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്തതിനെതിരെ പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട ജനപ്രതിനിധിയാണ് വിമർശനത്തിന് തുടക്കമിട്ടത്. ദൈവ നാമത്തിൽ പ്രതിജ്ഞയെടുക്കാൻ വീണയ്ക്ക് എന്തെങ്കിലും ഇളവുകൾ ലഭിച്ചിരുന്നോ എന്നും ചില പ്രതിനിധികൾ ചോദിച്ചു. ജില്ലാ സ്റ്റേഡിയം നവീകരണവും അബാൻഫ്‌ളൈ ഓവറും നടപ്പാക്കാനാവാത്തത് മന്ത്രി വിശദീകരിക്കണണമെന്നും ഇവർ വ്യക്തമാക്കി.
Post Your Comments