ErnakulamNattuvarthaLatest NewsKeralaNews

വീട്ടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആണ് അനന്തുരാജ് മരിച്ചത്

കാഞ്ഞിരമറ്റം: ഇടി മിന്നലേറ്റ് വീടിനുള്ളിലായിരുന്ന യുവാവ് മരിച്ചു. ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജന്റെ മകൻ അനന്തുരാജാണ് (28) മരിച്ചത്.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആണ് അനന്തുരാജ് മരിച്ചത്. സംഭവ സമയം അനന്തു വീട്ടിൽ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Read Also : പൊലീസ് കാർ മോഷ്​ടിച്ചെന്ന്​ ആരോപിച്ച് ജയിലിലടച്ച ആദിവാസി യുവാവിന്​ ജാമ്യം

എറണാകുളത്ത് വർക്ക്‌ ഷോപ്പിൽ കാർ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു അനന്തു. മാതാവ് : കുമാരി, സഹോദരൻ: അനുരാജ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button