KannurLatest NewsKeralaNattuvarthaNews

കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സൊസൈറ്റി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്‍ മത്സരിക്കുന്നുണ്ട്.

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പിലെ അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് കെപിസിസി അറിയിച്ചു. സൊസൈറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മമ്പറം ദിവാകരന്‍ മത്സരിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് നടപടി.

Read Also : അധികാരത്തില്‍ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം, കൂടുതല്‍ പദ്ധതികള്‍: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

അതേസമയം, മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്നറിയില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ചോദ്യത്തിന് മറുപടിയുമായി നേരത്തെ മമ്പറം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ വന്നശേഷം ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിട്ടില്ലാത്ത താന്‍ ഇന്ത്യന്‍ ദേശീയതയുമായി യോജിച്ചുപോകുന്ന പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്നോ നെഹ്‌റു കുടുംബത്തില്‍ നിന്നോ അകന്നുപോകില്ലെന്നാണ് അന്ന് പ്രതികരിച്ചത്.

കണ്ണൂരില്‍ കോണ്‍ഗ്രസിന് വേണ്ടി രക്തസാക്ഷികളായവരെല്ലാം തന്റെ ഇടവും വലവും നിന്ന് പ്രവര്‍ത്തിച്ചവരാണെന്നും അവരെ മറന്നുകൊണ്ട് കോണ്‍ഗ്രസിനെ ഒറ്റിക്കൊടുക്കില്ലെന്നുമായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button