KeralaNattuvarthaLatest NewsNewsIndia

മദ്യ ലഹരിയിൽ യുവാവിന്റെ നേരം പോക്ക്, ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസ് ഏഴുമിനിറ്റ് പിടിച്ചിട്ടു: കേസെടുത്ത് പൊലീസ്

പുനലൂര്‍ : മദ്യലഹരിയില്‍ യുവാവ് നടത്തിയ സാഹസികതയ്ക്ക് കേസെടുത്ത് പൊലീസ്. യുവാവിന്റെ പ്രവർത്തി മൂലം ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസ് ഏഴുമിനിറ്റ് പിടിച്ചിട്ടു. പുനലൂരില്‍ കല്ലടപ്പാലത്തിനുസമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. കരവാളൂര്‍ നരിക്കല്‍ സ്വദേശി ഹരിലാലാ(30)ണ് തീവണ്ടിയാത്രയ്ക്ക് തടസ്സം നിന്നത്.

Also Read:യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ് : പ്രതി കോടതിയിൽ കീഴടങ്ങി

ചെന്നൈയിലേക്ക് പോകുകയായിരുന്ന തീവണ്ടി പുനലൂര്‍ സ്റ്റേഷന്‍വിട്ടയുടനായിരുന്നു സംഭവം നടന്നത്. വേഗംവളരെ കുറവായിരുന്നതിനാല്‍ ദൂരെനിന്നുതന്നെ ലോക്കോ പൈലറ്റ് പാളത്തില്‍ യുവാവിനെ കണ്ടു. ഉടന്‍ വണ്ടി നിര്‍ത്തുകയായിരുന്നു.

തുടർന്ന് തീവണ്ടിയിലുണ്ടായിരുന്ന റെയില്‍വേ സംരക്ഷണസേനാ (ആര്‍.പി.എഫ്.) ഉദ്യോഗസ്ഥനാണ്‌ യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് വണ്ടി പുറപ്പെട്ടത്. സ്റ്റേഷനില്‍ എത്തിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button