ന്യൂഡൽഹി: സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയെ അനുബന്ധിച്ച് 300 ട്രെയിനുകൾ റദ്ദാക്കി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ ആണ് ട്രെയിനുകൾ റദ്ദാക്കിയത്. മുപ്പത്തിയാറ് ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും.
ചില ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകളും അനുവദിച്ചു. ഉച്ചകോടിയുടെ ഭാഗമായി ഡൽഹി വൻ സുരക്ഷാ വലയത്തിലാണ്. ശനിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഫുൾ ഡ്രസ് റിഹേഴ്‌സൽ നടത്തിയിരുന്നു. തത്സമയം ട്രാഫിക് അപ്‌ഡേറ്റുകൾ അറിയാനായി ജി-20 വെർച്വൽ ഹെൽപ് ഡെസ്‌ക് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments