കാസര്‍കോട്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍. ഇന്ന് സ്‌കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കുട്ടിയുടെ അച്ഛന്‍ ഇക്കാര്യം അറിയിച്ചത്. റാഗിംഗിനെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണം നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനമെടുത്തു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളിന് പുറത്ത് വച്ചായിരുന്നു സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ്. വിദ്യാര്‍ത്ഥിയുടെ മുടി മുറിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
Post Your Comments