UAELatest NewsNewsInternationalGulf

യുഎഇ സുവർണ്ണ ജൂബിലി: നാല് എമിറേറ്റുകളിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകും, അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

സർക്കാർ- സ്വകാര്യ മേഖലകളിൽ അവധി ബാധകം

അബുദാബി: യുഎഇ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമ്പത് ശതമാനം ട്രാഫിക് പിഴ ഇളവ് നൽകും. നാല് എമിറേറ്റുകളിലാണ് ഇത് ബാധകം. അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: ചൈനീസ് വാക്സിന്റെ ഗുണനിലവാരം സംശയത്തിൽ: വാക്സിൻ സ്വീകരിച്ച മൂന്ന് പേർ മരിച്ചു

അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകൾ നേരത്തെ തന്നെ പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഫുജൈറ അധികൃതര്‍ ഇളവ് പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

കൂടാതെ യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെയാണ്  സ്വകാര്യ മേഖലയുടെ അവധി. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതേ ദിവസങ്ങളില്‍ തന്നെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button