COVID 19Latest NewsNewsInternational

ചൈനീസ് വാക്സിന്റെ ഗുണനിലവാരം സംശയത്തിൽ: വാക്സിൻ സ്വീകരിച്ച മൂന്ന് പേർ മരിച്ചു

ഹാനോയ്: ചൈനീസ് കൊവിഡ് വാക്സിന്റെ ഗുണനിലവാരം സംശയത്തിൽ. ചൈനീസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് വിയറ്റ്നാമിൽ മൂന്ന് പേർ മരിച്ചു. താൻ ഹോവയിൽ വെറോ സെൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണ് മരിച്ചത്.

Also Read:അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്ക് നേരെ ഭീകരാക്രമണം: 4 മരണം; പിന്നിൽ ഐ എസ് എന്ന് സൂചന

ചൊവ്വാഴ്ച വാക്സിൻ സ്വീകരിച്ച ചെരുപ്പ് കട ജീവനക്കാരിയായ മുപ്പത് വയസ്സുകാരിയാണ് ഏറ്റവും ഒടുവിൽ മരിച്ചത്. വാക്സിൻ സ്വീകരിച്ച മുപ്പത് സ്ത്രീകൾക്ക് പാർശ്വഫലങ്ങളുണ്ടായി. അതിൽ അഞ്ച് പേർക്ക് അസ്വസ്ഥതകൾ ഗുരുതരമായി.

ഈ അഞ്ച് പേരിൽ മൂന്ന് പേരാണ് മരിച്ചത്. ചൈനീസ് വാക്സിൻ സ്വീകരിച്ചവരിൽ 25 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പാർശ്വഫലങ്ങൾ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button