
ദാഹിച്ച് വലഞ്ഞ പോത്ത് ഹാന്‍ഡ് പമ്പ് പൈപ്പില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
പൈപ്പിനൊപ്പം സ്ഥാപിച്ച പമ്പ് പ്രവർത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുകയാണ് പോത്ത്. തറയിലേക്ക് കൊമ്പ് കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം നിലത്ത് വീണുകിടക്കുന്ന വെള്ളം കുടിക്കും. പോത്തുകൾക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ തുമ്പികൈ ഉപയോഗിച്ച് ഹാൻഡ് പമ്പിൽ നിന്ന് ആന വെള്ളം കുടിക്കുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുമ്പിക്കൈ കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം വെള്ളം കോരി കുടിക്കുന്നതാണ് ആനയുടെ ദൃശ്യങ്ങൾ. ഇതിന് പിന്നാലെയാണ് പോത്തും വെള്ളമടിച്ച് ശ്രദ്ധ നേടിയിരിക്കുന്നത്.
अब बताओ – “अक्ल बड़ी या भैंस”? ? pic.twitter.com/ee4bipnEGZ
— Dipanshu Kabra (@ipskabra) November 19, 2021
Post Your Comments