
തൃശ്ശൂർ: പറമ്പില്‍ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാലു മുറിച്ച് ക്രൂരത. പുന്നയൂർക്കുളം ചമ്മന്നൂർ തൈപ്പറമ്പില്‍ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതർ മുറിച്ചു മാറ്റിയത്. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്.
read also: മഴയില്‍ വീട് പൂർണമായും തകര്‍ന്നുവീണു: ഒരാള്‍ക്ക് പരിക്ക്
രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു. രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുടമ പോത്തിന്റെ വാല്‍ മുറിഞ്ഞത് ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തില്‍ ഉടമസ്ഥൻ വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി.
Post Your Comments