മൂവാറ്റുപുഴ: മോഷണക്കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതി ഏഴു വർഷത്തിനു ശേഷം അറസ്റ്റിൽ. ഇടുക്കി കാൽവരി മൗണ്ട് പ്ലാത്തോട്ടത്തിൽ ജിത്തു തോമസാണ് (26) പിടിയിലായത്. കല്ലൂർക്കാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.
2014-ൽ കല്ലൂർക്കാട് നടന്ന മോഷണക്കേസിൽ കോടതി മൂന്ന് വർഷം ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങി മുങ്ങുകയായിരുന്നു ഇയാൾ. ശേഷം ബംഗളൂരിലും ആറുമാസം മുമ്പ് നാട്ടിൽ വന്ന് ഇടുക്കി തങ്കമണിയിലെ വനമേഖലയിൽ ഒളിവിൽ കഴിയുകയും തുടർന്ന് മേരിഗിരിയിൽ റിസോർട്ട് നടത്തി വരുകയുമായിരുന്നു. ഇവിടെ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
Read Also : ദിനേശ് ബീഡി ഗോഡൗണിൽ വൻ തീപിടിത്തം : കത്തിനശിച്ചത് ഒരുലക്ഷത്തോളം ബീഡികൾ
പൊൻകുന്നത്ത് കഞ്ചാവ് കേസും ഇയാൾക്കെതിരെയുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മോഷണം, വധശ്രമം, കഞ്ചാവു വിൽപന അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കല്ലൂർക്കാട് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ ടി.എം. സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments