പാറശാല: കനത്ത മഴയെ തുടർന്ന് പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. എന്നാൽ മണ്ണ് ട്രാക്കിൽ വീഴാത്തതു കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല. ഈ മാസം പതിമൂന്നിന് ട്രാക്കിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് പത്തു ദിവസത്തോളം ട്രെയിൻ ഗതാഗതം മുടങ്ങിയിരുന്നു.
തുടർന്ന് ട്രാക്കിലെ മണ്ണ് മാറ്റി ഇരുവശത്തും ഉരുക്കു പാളം ഉറപ്പിച്ച് അതിൽ ഷീറ്റും സ്ഥാപിച്ചു. ഇത്തരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചതിനാലാണ് ഇത്തവണ പാളത്തിലേക്ക് മണ്ണുവീഴാതിരുന്നത്.
Read Also : യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റിൽ
മണ്ണിടിച്ചിനെ തുടർന്ന് ട്രാക്കിന്റെ മുകൾ ഭാഗത്തായി പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസും ഒരു ലക്ഷം ലിറ്ററിന്റെ ജല സംഭരണിയും കടുത്ത ഭീഷണിയിലാണ്. പഞ്ചായത്ത് ഓഫീസ് മാറ്റണമെന്നും സമീപത്തുള്ള ഒരു ലക്ഷം ലിറ്ററിന്റെ ജല സംഭരണി ഡി കമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. തുടർന്ന് രണ്ടു ദിവസം മുൻപ് ഡപ്യൂട്ടി കളക്ടർ ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതിന്റെ തുടർ നടപിടികൾ നടക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
Post Your Comments