കൊച്ചി: സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ആർബിഐ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. സർക്കുലറിലെ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആർബിഐക്ക് നിവേദനം നൽകുമെന്നും ഇക്കാര്യത്തിൽ നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ നടത്തുന്നത് സഹകരണ മേഖലയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ കേരളം പോലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായ മറ്റ് സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തുമെന്നും കേരളത്തിന് ബാധകമല്ലാത്ത കാര്യങ്ങൾ ആർബിഐയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിഎൻ വാസവൻ അറിയിച്ചു. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് ബാധകമായിരിക്കില്ലെന്ന ആർബിഐ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി.
അതേസമയം 2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടി സഹകരണ സംഘങ്ങൾക്ക് ആർബിഐ മുന്നറിയിപ്പുമായി രംഗത്ത് വരികയായിരുന്നു. ഇതനുസരിച്ച് സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസർവ് ബാങ്ക് പുതിയ പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments