ErnakulamLatest NewsKeralaNattuvarthaNews

യു​​​വ​​​തി​​​യെ വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പീ​​​ഡി​​​പ്പി​​​ച്ചു : ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ

കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി തൃ​​​ശൂ​​​ര്‍ ത​​​ല​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സ്(26), പ​​​ള്ളി​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി അ​​​ജാ​​​സ്(25) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പൊലീസ് പിടികൂടിയത്

കൊ​​​ച്ചി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട യു​​​വ​​​തി​​​യെ വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പീ​​​ഡി​​​പ്പിക്കുകയും ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്തി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത കേസിൽ ​​​രണ്ടു​​​പേ​​​ര്‍ പി​​​ടി​​​യി​​​ല്‍. കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി തൃ​​​ശൂ​​​ര്‍ ത​​​ല​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സ്(26), പ​​​ള്ളി​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി അ​​​ജാ​​​സ്(25) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പൊലീസ് പിടികൂടിയത്. എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പൊ​​​ലീ​​​സ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വി​​​ദേ​​​ശ​​​ത്തു​​​ നി​​​ന്നു നാ​​​ട്ടി​​​ലെ​​​ത്തി​​​യ ഇ​​​വ​​​രെ എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ല്‍​ നി​​​ന്നാ​​​ണ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി ഇ​​​പ്പോ​​​ഴും വി​​​ദേ​​​ശ​​​ത്ത് ഒ​​​ളി​​​വി​​​ലാ​​​ണ്. 2017-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ​​​

Read Also : ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണു : രണ്ടാമത്തെ​ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ യു​​​വ​​​തി​​​യു​​​മാ​​​യി പ​​​രി​​​ച​​​യ​​​ത്തി​​​ലാ​​​യ ഒ​​​ന്നാം പ്ര​​​തി വി​​​വാ​​​ഹ വാ​ഗ്ദാനം നൽകി ഇ​​​വ​​​രു​​​ടെ ഒ​​​ന്ന​​​ര​​​പ്പ​​​വ​​​ന്‍ തൂ​​​ക്കം​​​വ​​​രു​​​ന്ന സ്വ​​​ര്‍​ണ​​​മാ​​​ല പ​​​ണ​​​യം​​​വ​​​യ്ക്കാ​​​നാ​​​യി വാ​​​ങ്ങി​​​യെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് 2018 മു​​​ത​​​ല്‍ വി​​​വി​​​ധ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ച് പീ​​ഡിപ്പിക്കുകയായിരുന്നു. ഇ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ർ​​​ത്തി​​​യ പ്ര​​​തി ഇ​​​വ ര​​​ണ്ടും മൂ​​​ന്നും പ്ര​​​തി​​​ക​​​ള്‍​ക്കു കൈ​​​മാ​​​റു​​​ക​​​യും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button