കൊറോണ വൈറസിന്റെ അഞ്ചാമത്തെ വകഭേദമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒമിക്രോൺ. തെക്കൻ ആഫ്രിക്കയിലെ ബോട്സ്വാനയിൽ ആദ്യമായി കണ്ടെത്തിയ ഈ വേരിയന്റ്, ഡെൽറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുന്നതായി ആരോഗ്യവിദഗ്ധർ കരുതുന്നു. ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യങ്ങൾ അതിർത്തി നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വിമാന യാത്രാ നിയന്ത്രണം, ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം, പ്രവേശന വിലക്ക് തുടങ്ങിയ നിയന്ത്രണങ്ങൾ ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ,യുഎഇ തുടങ്ങി നിരവധി രാജ്യങ്ങൾ വീണ്ടും കൊണ്ടു വരികയാണ്.
കൂടുതൽ വ്യാപനശേഷി, കൊവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്സിൻ പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ അപകടകാരിയാക്കുന്നത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത് പ്രകാരം ഒമിക്രോണിലെ പ്രോട്ടീൻ ഘടകം നിലവിലെ കൊറോണ വൈറസിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘടനയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്സിനുകൾ നിർമ്മിച്ചിരിക്കുന്നതും. ഇതാണ് ആശങ്കയുണ്ടാക്കുന്നത്.
ഒമിക്രോണിന്റെ യഥാർത്ഥ പ്രഹര ശേഷി മനസ്സിലാവാൻ ആഴ്ചകൾ വേണ്ടി വന്നേക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിലവിലെ കൊവിഡ് വാക്സിനുകളും ചികിത്സകളും പുതിയ വകഭേദത്തെ തടയാൻ പര്യാപ്തമാണോയെന്നും ഇതിനുശേഷം മനസ്സിലാവും. എന്നിരുന്നാലും, ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചും അതിന്റെ പെരുമാറ്റത്തെക്കുറിച്ചും വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിശദമായ പഠനം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഈ മാസം ആദ്യം ആഫ്രിക്കയുടെ തെക്കൻ ഭാഗത്താണ് ഈ വേരിയന്റ് ഉത്ഭവിച്ചത്, കൂടാതെ അണുബാധ വളരെ പെട്ടന്നാണ് പടരുന്നത്. ഒമിക്രോണിലെ പ്രോട്ടീൻ ഘടകം നിലവിലെ കൊറോണ വൈറസിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘടനയ്ക്കനുസരിച്ച് വാക്സിനുകൾ നിർമ്മിച്ചിരിക്കുന്നത്. ആയതിനാൽ ഈ വാക്സിൻ പുതിയ വൈറസിനെ ഇല്ലാതാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Post Your Comments